Monday, May 31, 2010

നായര്‍ യുവജന സംഘം (NYS) നു തുടക്കം കുറിച്ചു

NYS ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായ്.തച്ചന്കോട് ശ്രീകൃഷ്ണ വിലാസം NSS കരയോഗ മന്ദിരത്തില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ NSS വിതുര മേഖല കണ്‍വിനര്‍ ശ്രീ വിശ്വംഭരന്‍ നായര്‍ തുടക്കം കുറിച്ചു. കേരള ചരിത്രത്തില്‍ ഇടം നേടുന്നതാവും NYS ന്‍റെ രൂപീകരണമെന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോഴും,.സമുദായത്തിന്‍റെ മൂല്യങ്ങളും ഇതര സമുദായങ്ങളോടുള്ള സൌഹാര്‍ദം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം യുവജനങ്ങള്‍ക്ക്‌ ഉപദേശം നല്‍കി . തച്ചന്കോട് ശ്രീ വേലായുധന്‍ സ്വാമി നിലവിളക്ക് തെളിയിച്ച് പൊതുയോഗം ആരംഭിച്ചു.
മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അവഗണനകള്‍ നായര്‍ സമുദായത്തെ ദരിദ്രരില്‍ ദാരിദ്രരാക്കി മാറ്റുകയെനെന്നു,ചടങ്ങിനു അധ്യക്ഷത വഹിച്ച NYS ആക്ടിംഗ് പ്രസിഡന്‍ട് ശ്രീകുമാര്‍ പറഞ്ഞു .യോഗത്തിന് NYS വൈസ് പ്രസിഡന്‍ട് കൃഷ്ണശന്കര്‍ സ്വാഗതം ആശംസിച്ചു.നായര്‍ സമുദായം ഒട്ടകെട്ടായ് അവകാശങ്ങള്‍ക്ക് വേണ്ടി പ്രത്യക്ഷ സമരങ്ങള്‍ നടത്തണമെന്നും ,ആ സമരങ്ങള്‍ക്ക് NYS നേതൃത്വം നല്‍കുമെന്നും യോഗത്തില്‍ സംസാരിച്ച സംഘടന ആക്ടിംഗ് സെക്രട്ടറി വേണുഗോപാല്‍ പറഞ്ഞു.എല്ലാ നായര്‍ വീടുകളിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എത്തുന്ന തരത്തില്‍ പുതിയ രീതിയിലാവും NYS ന്‍റെ പ്രവര്‍ത്തനമെന്നും ,സമുദായത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഘടനക്കു NSS കരയോഗം എക്സികുടിവ് അംഗം ഡി .വേലായുധന്‍ നായര്‍ ,സദാശിവന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നായര്‍ യുവജന സംഘം( NYS.)

നായര്‍ യുവജന സംഘം( NYS.)

എന്‍ എസ്സ് എസ്സ് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ,സമുദായത്തിലെ യുവാക്കള്‍ സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതായാണ് കണ്ടു വരുന്നത് .വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ നായര്‍ സമുദായം സംവരണത്തിന്റെ പേരില്‍ അവഗണിക്കപ്പെടുകയാണ് .ഇതിനെതിരെ നായര്‍ യുവാക്കള്‍ ഒട്ടകെട്ടായ് നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .സംവരണം തുടങ്ങിയ സാമൂഹിക വിഷയങ്ങളില്‍ ശക്തമായ് ഇടപെടാനും സാമുദായിക ഐക്യം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് നായര്‍ യുവജന സംഘം( NYS.) എന്ന സംഘടന രൂപം കൊണ്ടിരിക്കുന്നത് .നെടുമങ്ങാട്‌ താലുക്കിലെ തൊളിക്കോട് പഞ്ചായത്തിലെ തച്ചന്കോട് എന്ന പ്രദേശത്ത് നായര്‍ യുവജന സംഘത്നു തുടക്കം കുറിച്ചിരിക്കുന്നു .സാമ്പത്തിക സംവരണം എന്ന സംഘടനയുടെ മഹത്തായ ലക്‌ഷ്യം നേടിയെടുക്കാന്‍ നമുക്കും അണിചെരാം

Saturday, May 22, 2010

സംവരണത്തിലെ വര്‍ഗീയത മതേതര രാജ്യത്ത്

സംവരണത്തിലെ വര്‍ഗീയത മതേതര രാജ്യത്ത്

ഭാരതം ഒരു ജനാധിപത്യ മതേതര രാജ്യമെന്നാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പറയുന്നത് .അതാണ് നമ്മുടെ കുട്ടികള്‍ പ്രൈമറി ക്ലാസ് മുതല്‍ പഠിച്ചു വരുന്നതും. അതായത് ഇന്ത്യയിലെ ഏതോരു പൌരനും ജാതി,മത,ഭാഷ,ലിംഗ, ഭേതമന്യേ തുല്യ അവകാശങ്ങളും തുല്യ കടമകളുമാണ് ഉള്ളത്.ഇങ്ങനെയുള്ള ഒരു രാജ്യത്ത് എന്തിനാണ് ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള സംവരണം? രാജ്യത്ത് ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വിവെചനമനുഭവിചിരുന്ന ജനവിഭാഗങ്ങളുടെ പുരോഗതിക്കുവെണ്ട്യയിരുന്നു സംവരണം എന്ന ആശയത്തിനു ഭരണഘടന ശില്‍പികള്‍ രൂപം കൊടുത്തത്. ഇതിനു ഒരു കാല പരിമിതിയും ഉണ്ടായിരുന്നു.എന്നാല്‍ സ്വതന്ത്രം നേടി 63 വര്‍ഷങ്ങള്‍ കഴിഞ്ഞും തുടരുന്ന വര്‍ഗീയ സംവരണം,സവര്‍ന്നരെന്നു മുദ്ര കുത്തപെട്ടവരിലെ ആവശ വിഭാഗങ്ങളോട് കാണിക്കുന്ന അനീതിയല്ലേ? വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയിലൂടെ രാജ്യത്ത് വര്‍ഗീയമായ അസമത്വം ഏറെക്കുറെ അവസനിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്നത് സംവരണത്തിലെ അസമത്വവും സാമ്പത്തികമായിട്ടുള പിന്നോക്കവസ്തയുമാണ് .വര്‍ഗീയ സംവരണം അവസാനിപ്പിച്ച്, ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും മതേതരമായ കാഴ്ചപ്പടിളുടെ,ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാതെ,സമൂഹത്തില്‍ സാമ്പത്തികമായും അതുവഴി സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരുടെ പുരോഗതിക്കുവേണ്ടിയല്ലേ സംവരണം വേണ്ടത്? അതല്ലേ മതേതര രാജ്യത്തിന്‍റെ നീതി?.ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകര്‍ത്താക്കള്‍ രാഷ്ട്രീയ ലകഷ്യങ്ങള്‍ മാറ്റിവെച്ചു ശ്രമിക്കേണ്ടതും ഈ നീതി നടപ്പിലാക്കുവാന്‍ വേണ്ടിയല്ലേ?

സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം വേണമെന്ന ആവശ്യത്തോട് യോജിക്കുന്നുണ്ടോ ?